ആഗോളതലത്തില്‍ കാനഡയുടെ നയതന്ത്ര, കോണ്‍സുലര്‍ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സിയായ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ഇവന്റുകള്‍ക്കായി മദ്യം വാങ്ങിക്കാനായി കുറഞ്ഞത് 3.3 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ ഫെഡറേഷന്‍ പുറത്തുവിട്ടു. ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയുടെ വിവിധ പരിപാടികള്‍ക്കായി വലിയ തുകയ്‌ക്കാണ് മദ്യം വാങ്ങുന്നത്. ഇത് പൊതുജനങ്ങളുടെ നികുതി പാഴാക്കുന്നതാണെന്ന് സിടിഎഫ് ഫെഡറല്‍ ഡയറക്ടര്‍ ഫ്രാങ്കോ ടെറസാനോ പറഞ്ഞു.
2019 ല്‍ തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന ഇവന്റില്‍ വൈന്‍ വാങ്ങുന്നതിനായി 491.02 ഡോളറാണ് ചെലവഴിച്ചത്. ഇത്തരത്തില്‍ നിരവധി പരിപാടികള്‍ക്കാണ് മദ്യം വാങ്ങിയത്. ബോസ്‌റ്റണിലെ കാനഡയുടെ കോണ്‍സുലേറ്റ് അവരുടെ വൈന്‍ ഓര്‍ഡറുകളില്‍കൃത്യമായിരുന്നു. സമ്മര്‍ഹില്‍ എസ്‌റ്റേറ്റ്, പെല്‍ഹാമിലെ ഹെന്‍റി, ബറോവിംഗ് ഔള്‍ എസ്‌റ്റേറ്റ് വൈനറി എന്നിവയുള്‍പ്പെടെ കനേഡിയന്‍ വൈനറികളില്‍ നിന്ന് ബോട്ടിലുകളില്‍ വൈന്‍ വാങ്ങാനായി ആയിരക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്.
മനിലയില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ എംബസിയുടെ 2023 കാനഡ ഡേ ആഘോഷങ്ങളുടെ ഭാഗമായി 4,536.42 ഡോളറിനാണ് മദ്യം വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരിയില്‍ വാഷിംഗ്‌ടണ്‍ ഡിസിയില്‍ നിന്നാണ് ഏറ്റവും വലിയ ഓര്‍ഡര്‍ ഉണ്ടായത്. അവിടെ സ്‌പെഷ്യല്‍ സ്റ്റോറില്‍ നിന്നും വൈന്‍ വാങ്ങാന്‍ 56,684 ഡോളറാണ് ചെലവഴിച്ചത്. സിടിഎഫ് പറയുന്നതനുസരിച്ച്, കനേഡിയന്‍ ആല്‍ക്കഹോളിക് ബിവറേജസ് എബ്രോഡ് പ്രോഗ്രാമില്‍ നിന്ന് രണ്ട് മില്യണ്‍ ഡോളറില്‍ താഴെയാണ് മദ്യം വാങ്ങിച്ചിട്ടുള്ളത്. മുമ്പ് ഇത് കനേഡിയന്‍ വൈന്‍ ഇനിഷ്യേറ്റീവ് എന്നറിയപ്പെട്ടിരുന്നു. ലോകമെമ്പാടും കനേഡിയന്‍ വിനികള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിന് കനേഡിയന്‍ നയതന്ത്രജ്ഞരെ ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.