''തയ്യാറായിക്കോളൂ'': വരുന്നൂ, ആല്‍ബെര്‍ട്ടയെ മൂടാന്‍ കനത്ത മഞ്ഞ്‌

By: 600002 On: Oct 17, 2024, 2:45 PM

 


ഈ ശൈത്യകാലത്ത്‌ ആല്‍ബെര്‍ട്ടയില്‍ വരാനിരിക്കുന്നത്‌ കനത്ത്‌ മഞ്ഞുവീഴ്‌ച. അടുത്തയാഴ്‌ച പ്രത്യേകിച്ച്‌ തിങ്കളാഴ്‌ച ചൂടുള്ളതും തണുത്തതുമായ കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചേക്കാമെന്ന്‌ എണ്‍വയോണ്‍മെന്റ്‌ കാനഡയിലെ കാലാവസ്ഥാ നിരീക്ഷകന്‍ ജസ്‌റ്റിന്‍ ഷെല്ലി പറഞ്ഞു. മൗണ്ടെയ്‌ന്‍ പാര്‍ക്കുകള്‍ പോലെ പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്‌ചയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ ഷെല്ലി പറഞ്ഞു. ഞായറാഴ്‌ച രാവിലെ മുതല്‍ പ്രവിശ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്‌ചയുണ്ടാകുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

എഡ്‌മന്റണ്‍ ഉള്‍പ്പെടെയുള്ള മധ്യപ്രദേശങ്ങളിലൂടെ മഞ്ഞുവീഴ്‌ച തിങ്കളാഴ്‌ച വൈകുന്നേരത്തോടെ കാല്‍ഗറിയിലും മറ്റ്‌ തെക്കന്‍ പ്രദേശങ്ങളിലും ആരംഭിക്കും. എഡ്‌മന്റണിലും കാല്‍ഗറിയിലും തിങ്കളാഴ്‌ച യഥാക്രമം ഒരു ഡിഗ്രി സെല്‍ഷ്യസും 3 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ഉയര്‍ന്ന താപനിലയെന്നാണ്‌ പ്രവചനം. YYC യില്‍ 40 ശതമാനം മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നു.