മഞ്ഞുവീഴ്‌ച: കാല്‍ഗറി ബൈലോയില്‍ പുതിയ പിഴ ഉള്‍പ്പെടുത്തി

By: 600002 On: Oct 17, 2024, 11:23 AM




പൊതുസ്ഥലത്ത്‌ മഞ്ഞ്‌ വലിച്ചെറിയുന്നവര്‍ക്കും മഞ്ഞ്‌ കൃത്യമായി നീക്കം ചെയ്യാത്തവര്‍ക്കുമെതിരെ കാല്‍ഗറി പുതിയ പിഴ ഏര്‍പ്പെടുത്തി. ഇതുവഴി ശൈത്യകാലത്ത്‌ മഞ്ഞ്‌ ശരിയായ രീതിയില്‍ നീക്കം ചെയ്യുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഒരു സ്വകാര്യ വസ്‌തുവില്‍ നിന്ന്‌ പൊതുസ്ഥലത്തേക്ക്‌ മഞ്ഞ്‌ വീഴ്‌ത്തുന്നതിനും പിഴ ഏര്‍പ്പടുത്തിയിട്ടുണ്ട്‌.

ഡ്രൈവ്‌വേയില്‍ നിന്നോ സ്വകാര്യ നടപ്പാതയില്‍ നിന്നോ റോഡിലേക്കോ കാല്‍നട പാതയിലേക്കോ മഞ്ഞ്‌ നീക്കുന്നതായി കണ്ടാല്‍ പിഴ ഈടാക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ വിന്റര്‍ മെയിന്റനന്‍സ്‌ പോളിസിക്ക്‌ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.

നടപ്പാതകളില്‍ നിന്നും മഞ്ഞ്‌ നീക്കം ചെയ്യുന്നത്‌ താമസക്കാരുടെ ഉത്തരവാദിത്തമാണെന്നും മഞ്ഞുവീഴ്‌ച അവസാനിച്ച്‌ 24 മണിക്കൂറിനുള്ളില്‍ നടപ്പാതകളില്‍ നിന്ന്‌ മഞ്ഞ്‌ നീക്കം ചെയ്യണമെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. കൂടുതല്‍ അറിയാന്‍ കാല്‍ഗറി സിറ്റി വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.