ഒന്റാരിയോയില്‍ എഐ പവേര്‍ഡ് പേ മോഡല്‍ അവതരിപ്പിച്ച് ഊബര്‍. പുതിയ സംവിധാനത്തിലൂടെ ഒരു റൈഡറെ എവിടെ നിന്നും കയറ്റുന്നു, എവിടെയാണ് ഡെസ്റ്റിനേഷന്‍, ആഴ്ചയില്‍ ഒരു ദിവസത്തെ യാത്ര തുടങ്ങിയവ പോലെയുള്ള നിരവധി ഘടകങ്ങള്‍ ഉപയോഗിച്ച് ഊബര്‍ ഡ്രൈവറുടെ ശമ്പളം കണക്കാക്കാന്‍ എഐ അല്‍ഗോരിതം ഉപയോഗിക്കുന്നതാണ് ഇത്. ബീസിയിലാണ് പുതിയ സംവിധാനം ആദ്യം അവതരിപ്പിച്ചത്.
റൈഡ്-ഹെയ്‌ലിംഗ്, ഡെലിവറി കമ്പനികള്‍ ശേഖരിക്കുന്ന ഡാറ്റ അവരുടെ തൊഴിലാളികളുടെ മേല്‍ അധികാരത്തിന്റെ രൂപമായി ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് പുതിയ മാറ്റത്തിലൂടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ഡ്രൈവര്‍മാര്‍ ആശങ്കപ്പെടുന്നു. കൂടാതെ, കണ്‍സ്യൂമര്‍ അഡ്വക്കേറ്റ്‌സ് പറയുന്നത്,യാത്രക്കാര്‍ക്ക് റൈഡുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഉണ്ടായേക്കുമെന്നാണ്. തങ്ങളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാന്‍ ഊബര്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണെന്ന് പ്രവിശ്യയിലെ ഒരു ഊബര്‍ ഡ്രൈവര്‍ പറഞ്ഞു.
കോംപന്‍സേഷന്‍ പ്രാഥമികമായി ഓരോ റൈഡിന്റെയും സമയവും ദൂരവും അടിസ്ഥാനമാക്കിയുള്ളതാണ്. ഭാഗികമായി, കുതിച്ചുയരുന്ന നിരക്ക് പൂര്‍ണമായും ഡിമാന്‍ഡ് വഴി ഉണ്ടാകുന്നതാണ്.
രണ്ട് വര്‍ഷമായി യുഎസില്‍ ഊബര്‍ ഉപയോഗിക്കുന്ന 'അപ്പ്്ഫ്രണ്ട് ഓഫേഴ്‌സ്' സിസ്റ്റത്തില്‍ ഇപ്പോഴും സര്‍ജ് പ്രൈസിംഗ് ഉള്‍പ്പെടുന്നുണ്ട്. പുതിയ പേ മോഡല്‍ യാത്രക്കാരെ ദോഷകരമായി ബാധിക്കുമെന്നാണ് പാസഞ്ചര്‍ അഡ്വക്കേറ്റ്‌സ് പറയുന്നത്. യാത്രക്കാരില്‍ നിന്നും വപരമാവധി തുക ഈടാക്കുമെന്ന് പറയുന്നു. ഇത് എയര്‍ലൈന്‍ അല്ലെങ്കില്‍ കണ്‍സേര്‍ട്ട് ടിക്കറ്റുകള്‍ വില നിശ്ചയിക്കുന്നതുമായി താരതമ്യപ്പെടുത്തുന്നു.