ആല്‍ബെര്‍ട്ടയില്‍ തൊഴിലില്ലായ്മാ നിരക്കില്‍ നേരിയ ഇടിവ്. സെപ്തംബറില്‍ പ്രവിശ്യയിലെ തൊഴിലില്ലായ്മാ നിരക്ക് ഒരു ശതമാനത്തിന്റെ പത്തിലൊന്ന് കുറഞ്ഞ് 7.5 ശതമാനത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഇത് കാനഡയിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ്.
ദേശീയതലത്തില്‍, തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റിലെ 6.6 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് കഴിഞ്ഞ മാസം 6.5 ശതമാനമായി. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കാനഡയിലെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നത്. സെപ്റ്റംബറില്‍ 10 ശതമാനം തൊഴിലില്ലായ്മാ നിരക്കുള്ള ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ മാത്രമാണ് ആല്‍ബെര്‍ട്ടയേക്കാള്‍ ഉയര്‍ന്ന നിരക്കുള്ള പ്രവിശ്യ. ബീസിയില്‍ തൊഴിലില്ലായ്മാ നിരക്ക് ആറ് ശതമാനവും സസ്‌ക്കാച്ചെവനില്‍ 5.7 ശതമാനവുമാണ്.