അഞ്ച് കുഞ്ഞുങ്ങളുടെ മരണം: ഫിഷര്‍-പ്രൈസ് ഇന്‍ഫന്റ് സ്വിങുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ

By: 600002 On: Oct 11, 2024, 9:47 AM

 

കാനഡയില്‍ അഞ്ച് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായ കളിപ്പാട്ടം ഫിഷര്‍-പ്രൈസ് ഇന്‍ഫന്റ് സ്വിങ് തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. ഈ കളിപ്പാട്ടം മൂലം കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അപകടസാധ്യതയുള്ളതിനാല്‍ ഫിഷര്‍-പ്രൈസ് സ്‌നൂഗ സ്വിങ്ങുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. 

ഫിഷര്‍-പ്രൈസ് ഇന്‍ഫന്റ് സ്വിങ്ങുകള്‍ ഉറങ്ങാന്‍ ഉപയോഗിക്കുകയോ കിടക്കാനുള്ള ഉപകരണം ചേര്‍ക്കുകയോ ചെയ്താല്‍ സീറ്റ് പാഡിലെ ഹെഡ്‌റെസ്റ്റും ബോഡി സപ്പോര്‍ട്ട് ഇന്‍സര്‍ട്ടും കാരണം ശ്വാസംമുട്ടാനുള്ള സാധ്യത വര്‍ധിക്കാനായി ഹെല്‍ത്ത് കാനഡ പറഞ്ഞു. കളിപ്പാട്ടം ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ സീറ്റ് പാഡില്‍ നിന്ന് ഹെഡ്‌റെസ്റ്റും ബോഡി സപ്പോര്‍ട്ട് ഇന്‍സേര്‍ട്ടും നീക്കം ചെയ്യണമെന്നും ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു. 2012 മുതല്‍ 2022 വരെ രാജ്യത്തുടനീളം 99,000 ഫിഷര്‍-പ്രൈസ് ഇന്‍ഫന്റ് സ്വിങ്ങുകളാണ് വിറ്റഴിച്ചതെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.