ഗ്രീന്‍ ലൈന്‍ എല്‍ആര്‍ടിയുമായി മുന്നോട്ട്; കാല്‍ഗറി സിറ്റിയും ആല്‍ബെര്‍ട്ട സര്‍ക്കാരും കരാര്‍ പ്രഖ്യാപിച്ചു 

By: 600002 On: Oct 11, 2024, 9:14 AM

 


കഴിഞ്ഞ ഏതാനും ആഴ്ചകളായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം കാല്‍ഗറിയിലെ ഗ്രീന്‍ലൈന്‍ എല്‍ആര്‍ടി നിര്‍മാണം പുനരാരംഭിക്കുമെന്ന് കാല്‍ഗറി സിറ്റിയും ആല്‍ബെര്‍ട്ട സര്‍ക്കാരും സംയുക്തമായി പ്രഖ്യാപിച്ചു. 4 സ്ട്രീറ്റ് എസ്ഇ മുതല്‍ ഷെപ്പേര്‍ഡിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്കും ആല്‍ബെര്‍ട്ട ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഡെവിന്‍ ഡ്രീഷനും അറിയിച്ചു. 

പ്രവിശ്യ സര്‍ക്കാര്‍ 153 കോടി ഡോളര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കും. കൂടാതെ ഗ്രീന്‍ ലൈന്‍ എല്‍ആര്‍ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലൂടെ എഴുന്നൂറിലധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നും ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷന്‍ പറഞ്ഞു.