യാത്രാമധ്യേ പൈലറ്റ് മരിച്ചതിനെത്തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ വിമാനത്തിന് ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിങ്. വാഷിങ്ടണിലെ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് പറന്ന ടര്‍ക്കിഷ് എയര്‍ലൈനിന്റെ എയര്‍ബസ് 350 TK204 ആണ് ന്യൂയോര്‍ക്കില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
59കാരനായ പൈലറ്റാണ് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. സഹ പൈലറ്റും മറ്റുള്ളവരും ചേര്‍ന്ന് വൈദ്യസഹായം നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ലാന്‍ഡിങ്ങിന് മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു. 2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈനില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് മരിച്ചത്. യാത്രയ്ക്ക് മുമ്പ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പൈലറ്റിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.