കാനഡയില്‍ സെക്കണ്ടറി സ്യൂട്ടുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍.

By: 600002 On: Oct 10, 2024, 11:41 AM

 

 

രാജ്യത്തുടനീളം നിലനില്‍ക്കുന്ന ഭവന പ്രതിസന്ധിക്ക് പരിഹാരമായി വീടുകളില്‍ വാടകയ്ക്ക് നല്‍കാവുന്ന സെക്കണ്ടറി സ്യൂട്ടുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. ഒഴിഞ്ഞുകിടക്കുന്ന ഭൂമിക്ക് നികുതി ചുമത്തല്‍, ഉപയോഗിക്കാത്ത സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മിക്കല്‍ എന്നിവ നടപടികളില്‍ ഉള്‍പ്പെടുന്നതായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്്റ്റിയ ഫ്രീലാന്‍ഡ് വ്യക്തമാക്കി. 

സെക്കണ്ടറി സ്യൂട്ട് നിര്‍മിക്കാന്‍ റീഫിനാന്‍സ് ചെയ്യുന്നവര്‍ക്ക് മോര്‍ഗേജ് ഇന്‍ഷുറന്‍സ് ഹോം നിരക്ക് 20 ലക്ഷം ഡോളര്‍ ആയി വര്‍ധിപ്പിക്കുമെന്നും ഫ്രീലാന്‍ഡ് അറിയിച്ചു. 

ഉപയോഗിക്കാത്ത ബേസ്‌മെന്റോ ഗ്യാരേജോ വാടക സ്യൂട്ടാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന വീട്ടുടമകള്‍ക്ക് വായ്പ നല്‍കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മോര്‍ഗേജ് റീഫിനാന്‍സിംഗ് എങ്ങനെ നല്‍കാമെന്നതിലും മാറ്റം വരുത്തും. ഇതോടെ വീട്ടുടമസ്ഥര്‍ക്ക് ഇപ്പോള്‍ അവരുടെ നിലവിലെ മോര്‍ഗേജ് റീഫിനാന്‍സ് ചെയ്യാനും ഒരു സെക്കണ്ടറി സ്യൂട്ട് നിര്‍മിക്കാനും കഴിയും. സെക്കണ്ടറി സ്യൂട്ടുകളുടെ മൂല്യം ഉള്‍പ്പെടെ വീടിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ കടം വാങ്ങാനും സാധിക്കും. കൂടാതെ കടം വാങ്ങുന്നയാള്‍ക്ക് 30 വര്‍ഷത്തേക്ക് റീഫിനാന്‍സ് ചെയ്ത മോര്‍ഗേജ് അമോര്‍ട്ടൈസ് ചെയ്യാനും കഴിയും.