തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അഫ്ഗാൻ പൗരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു

By: 600084 On: Oct 10, 2024, 3:51 AM

              പി പി ചെറിയാൻ ഡാളസ് 

ഒക്കലഹോമ : തിരഞ്ഞെടുപ്പ് ദിനത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഒക്‌ലഹോമ സിറ്റിയിൽ താമസിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരാളെ എഫ്ബിഐ അറസ്റ്റ് ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎസിൽ വലിയ ജനക്കൂട്ടത്തെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറയുന്ന ഒരു അഫ്ഗാൻ കാരനെ എഫ്ബിഐ അറസ്റ്റ് ചെയ്തതായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് ചൊവ്വാഴ്ച അറിയിച്ചു.

ഒക്‌ലഹോമ സിറ്റിയിലെ നസീർ അഹമ്മദ് തൗഹെദി (27) തിങ്കളാഴ്ച അറസ്റ്റിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു, അടുത്ത മാസം തിരഞ്ഞെടുപ്പ് ദിനത്തോട് അനുബന്ധിച്ച് ആക്രമണം നടത്താൻ താൻ പദ്ധതിയിട്ടിരുന്നതായും താനും ഒരു കൂട്ടുപ്രതിയും രക്തസാക്ഷികളായി മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചാർജിംഗ് രേഖകൾ പറയുന്നു.

2021 സെപ്റ്റംബറിൽ യുഎസിലെത്തിയ തൗഹേദി, എകെ 47 റൈഫിളുകൾ ഓർഡർ ചെയ്തും കുടുംബത്തിൻ്റെ സ്വത്തുക്കൾ ലിക്വിഡേറ്റ് ചെയ്തും ഭാര്യയ്ക്കും കുട്ടിക്കും നാട്ടിലേക്ക് പോകാനുള്ള വൺവേ ടിക്കറ്റ് വാങ്ങുന്നതുൾപ്പെടെയുള്ള ആക്രമണ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ അടുത്ത ആഴ്ചകളിൽ നടപടികൾ സ്വീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ അധികൃതർ പറഞ്ഞു.