ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണില്‍ ബിഗ് ഡീല്‍ ഡെയ്‌സ് ഇവന്റുകള്‍ ഉപയോക്താക്കള്‍ക്കായി തുടങ്ങിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ നിരവധി തട്ടിപ്പുകളും അരങ്ങേറുന്നുണ്ടെന്നും ഉപയോക്താക്കള്‍ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കാനും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കുന്ന ആമസോണിന്റെ പ്രൈം ബിഗ് ഡീല്‍ ഡേയ്‌സിന് മുമ്പുള്ള 30 ദിവസങ്ങളില്‍ ആമസോണിന് സമാനമായ ആയിരത്തിലധികം വെബ് ഡൊമെയ്‌നുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍സെക്യൂരിറ്റി സൊല്യൂഷന്‍സ് ഓഫര്‍ ചെയ്യുന്ന ചെക്ക് പോയിന്റ് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് കമ്പനി പറയുന്നു.
എളുപ്പത്തില്‍ തട്ടിപ്പില്‍ വീഴാന്‍ സാധ്യതയുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നത്. ഇത് ആമസോണ്‍ വെബ്‌സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പിനിരകളാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആമസോണ്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഇരകളുടെ വ്യക്തി വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കുന്നതായി കമ്പനി പറഞ്ഞു. അതിനാല്‍ സൈറ്റിന്റെ ആധികാരികത പരിശോധിച്ച് ആമസോണ്‍ സൈറ്റാണെന്ന് ഉറപ്പാക്കി മാത്രം ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താവൂ എന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.