ഫ്‌ളോറിഡയില്‍ ആഞ്ഞുവീശിയേക്കാവുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പൗരന്മാര്‍ക്ക് കാനഡ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഫ്‌ളോറിഡയുടെ വെസ്റ്റ് സെന്‍ട്രല്‍ ഗള്‍ഫ് കോസ്റ്റില്‍ ബുധനാഴ്ച ദിവസത്തിന്റെ അവസാനമോ വ്യാഴാഴ്ച പുലര്‍ച്ചെയോ കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ ഹരികെയ്ന്‍ സെന്റര്‍ പ്രവചിക്കുന്നു. നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ശക്തിപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫ്‌ളോറിഡ പെനിന്‍സുലയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലിന് കാരണമായേക്കാമെന്നും ട്രാവല്‍ അഡൈ്വസറിയില്‍ പറയുന്നു.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മില്‍ട്ടനെ നേരിടാന്‍ ഫ്‌ളോറിഡ തീരത്ത് അതീവ ജാഗ്രത നല്‍കിയിട്ടുണ്ട്.