ഒന്റാരിയോയില്‍ ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി മെഴ്‌സിഡസ് 

By: 600002 On: Oct 9, 2024, 10:36 AM

 

 

മെഴ്‌സിഡസും ഒന്റാരിയോ വെഹിക്കിള്‍ ഇന്നൊവേഷന്‍ നെറ്റ്‌വര്‍ക്കും സംയുക്തമായി നെക്‌സ്റ്റ് ജനറേഷന്‍ വാഹനങ്ങള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവിശ്യയിലുടനീളം മൂന്ന് ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. വിന്‍സര്‍, കിച്ചനര്‍-വാട്ടര്‍ലൂ, ടൊറന്റോ എന്നിവടങ്ങളില്‍ സ്ഥാപിക്കുന്ന ഇന്‍കുബേറ്ററുകള്‍ ഗ്ലോബല്‍ മെഴ്‌സിഡസ്-ബെന്‍സ് സ്റ്റാര്‍ട്ടപ്പ് ഓട്ടോബാന്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായിരിക്കും. ഭാവിയിലെ സോഫ്റ്റ്‌വെയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഭാവി വാഹന ഘടകങ്ങള്‍, ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനുകള്‍ എന്നിവയില്‍ പ്രൊഡക്ടുകള്‍ സൃഷ്ടിക്കാനും ഗവേഷണം നടത്താനുമാണ് ഇന്‍ക്യുബേറ്ററുകള്‍ ലക്ഷ്യം വെക്കുന്നത്. 

ഒന്റാരിയോ വെഹിക്കിള്‍ ഇന്നൊവേഷന്‍ നെറ്റ്‌വര്‍ക്കുമായുള്ള മെഴ്‌സിഡസിന്റെ പങ്കാളിത്തം, 2022 ല്‍ ഒപ്പുവെച്ച കാനഡയുമായുള്ള ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളുടെ മെമ്മോറണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് പിന്തുടരുന്നു. ഇന്‍ക്യുബേറ്ററുകള്‍ക്ക് പുറമേ, ഓട്ടോമേറ്റഡ് ഡ്രൈവിംഗില്‍ ബാധകമായ ന്യൂറോമോര്‍ഫിക് കമ്പ്യൂട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വാട്ടര്‍ലൂ സര്‍വകലാശാലയുമായി മെഴ്‌സിഡസ് ഗവേഷണ പങ്കാളിത്തം ആരംഭിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു.