കാനഡയില്‍ ഭൂരിഭാഗം കുടിയേറ്റക്കാരും ജോലിസ്ഥലത്ത് വിവേചനം നേരിടുന്നു; ഒമ്‌നി പോള്‍ 

By: 600002 On: Oct 8, 2024, 11:23 AM

 


കാനഡയിലെ ഭൂരിഭാഗം കുടിയേറ്റക്കാരും ജോലിസ്ഥലത്ത് മുന്നേറാന്‍ പാടുപെടുകയാണെന്നും മൂന്നിലൊന്ന് പേരും വിവേചനം നേരിടുന്നുണ്ടെന്നും ഒമ്‌നി ടെലിവിഷന് വേണ്ടി ലെഗര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. കാനഡയിലെ 56 ശതമാനം കുടിയേറ്റക്കാരും ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ വളര്‍ച്ചയോ ഉണ്ടാകാന്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായപ്പെട്ടു. കാനഡയില്‍ ആറ് വര്‍ഷമായി താമസിക്കുന്ന കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് ദക്ഷിണേഷ്യന്‍ വംശജര്‍ ഇത് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് പറയുന്നു.  

തങ്ങളുടെ യോഗ്യതകള്‍ അംഗീകരിക്കപ്പെടുന്നത് കാണന്‍ കാത്തിരിക്കുന്നവരാണ് പലരും. എന്നാല്‍ പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനാല്‍ സര്‍വൈവല്‍ ജോലികള്‍ ചെയ്യാന്‍ പല കുടിയേറ്റക്കാരും നിര്‍ബന്ധിതരാവുകയാണ്. രാജ്യത്ത് തങ്ങളുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കുന്ന നിര്‍ണായക പ്രശ്‌നം ഫോറിന്‍ ക്രെഡെന്‍ഷ്യലുകളുടെ അംഗീകാരമില്ലായ്മയാണെന്ന് സര്‍വേയില്‍ കണ്ടെത്തി. കൂടാതെ കുടിയേറ്റക്കാരില്‍ പത്തില്‍ രണ്ടുപേര്‍ അവരുടെ ഉച്ചാരണത്തിലോ ഭാഷാ പ്രാവീണ്യത്തിലോ ബന്ധപ്പെട്ട അധിക തടസ്സങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുടിയേറ്റക്കാരില്‍ മൂന്നിലൊന്ന് പേരും ജോലിയില്‍ വിവേചനം നേരിടുന്നുണ്ടെന്ന് പ്രതികരിച്ചു. വംശീയപരമായും സാംസ്‌കാരികപരമായും പക്ഷപാതങ്ങള്‍ തൊഴിലിടങ്ങളില്‍ അനുഭവപ്പെടാറുണ്ടെന്ന് ഭൂരിഭാഗം പേരും പറഞ്ഞു.