പാപ്പനും പിള്ളേരും വരുവാ കേട്ടോ..; 'ആട് 3' വമ്പൻ പ്രഖ്യാപനവുമായി മിഥുന്‍ മാനുവല്‍

By: 600007 On: Oct 8, 2024, 9:11 AM

കഴിഞ്ഞ ഏറെകാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാ​ഗം. ഈ വർഷം മാർച്ചിൽ ആട് 3 വരുന്നുവെന്ന് സം​വി​ധാ​യകൻ കൂടിയായ മിഥുൻ മാനുവൽ തോമസ് ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. പിന്നാലെ യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആട് 3 തുടങ്ങാൻ പോകുന്നുവെന്ന വൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മിഥുൻ. 

ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടാണ് മിഥുൻ മാനുവൽ തോമസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അവസാന യാത്രയ്ക്ക് ആട് 3 ഒരുങ്ങിക്കഴിഞ്ഞുവെന്നും മിഥുൻ കുറിക്കുന്നുണ്ട്. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന്‍റെ പേര്. 'കഴിഞ്ഞ കുറച്ചു നാളായി.. വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുള്ള സഫറിം​ഗ്..!! ഒടുവിൽ അവർ അതിമനോഹരമായൊരു 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്', എന്നാണ് അപ്ഡേറ്റ് പങ്കിട്ട് മിഥുൻ കുറിച്ചത്.