കാനഡയില്‍ ശരാശരി വീട് വാങ്ങാന്‍ മോര്‍ഗേജിന് യോഗ്യത നേടുന്നത് മിക്ക പ്രധാന നഗരങ്ങളിലെയും ഗാര്‍ഹിക വരുമാനത്തേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ശരാശരി ഗാര്‍ഹിക വരുമാനവും കാല്‍ഗറി ഉള്‍പ്പെടെയുള്ള ആറ് പ്രധാന നഗരങ്ങളിലെ ശരാശരി വിലയുള്ള വീട് വാങ്ങാന്‍ ആവശ്യമായ വരുമാനവും കണക്കാക്കിയാണ് Rates.ca റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കാല്‍ഗറിയില്‍, 125,594 ഡോളര്‍ എന്ന ശരാശരി കുടുംബ വരുമാനം 588,600 ഡോളര്‍ എന്ന ശരാശരി വിലയുള്ള വീട് വാങ്ങാന്‍ ആവശ്യമായ 137,000 ഡോളര്‍ വരുമാനത്തേക്കാള്‍ ഒമ്പത് ശതമാനം താഴെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടൊറന്റോ, വാന്‍കുവര്‍ തുടങ്ങിയ ഉയര്‍ന്ന വിലയുള്ള വിപണികളാണ് ദേശീയ ശരാശരിയെ നയിക്കുന്നത്. ശരാശരി വിലയുള്ള വീട് വാങ്ങാന്‍ ആവശ്യമായ വരുമാനത്തേക്കാള്‍ കുടുംബവരുമാനം ഉയര്‍ന്ന രാജ്യത്തെ ഏക നഗരമാണ് എഡ്മന്റണ്‍. 399,700 ഡോളര്‍ വിലയുള്ള ഒരു വീടിന് മോര്‍ഗേജിന് യോഗ്യത നേടുന്നതിന് എഡ്മന്റണിലെ ബയര്‍മാര്‍ക്ക് 95,000 വാര്‍ഷിക വരുമാനം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.