തെക്കന്‍ സസ്‌ക്കാച്ചെവനിലുടനീളം വീശിയടിച്ച ശക്തമായ കാറ്റില്‍ പ്രവിശ്യയില്‍ വന്‍ നാശനഷ്ടം. കനത്ത കാറ്റില്‍ സെമി ട്രെയിലര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റെജീനയ്ക്ക് സമീപം ബാല്‍ഗോണിയിലെ ഹൈവേ 10 ഓവര്‍പാസ് ശനിയാഴ്ച അടച്ചു. ശനിയാഴ്ച മണിക്കൂറില്‍ 86 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായി എണ്‍വയോണ്‍മെന്റ് കാനഡ പറഞ്ഞു.
കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണതായും വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശങ്ങളില്‍ ചെറിയ മഴ പെയ്തതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.