ആത്മസംഗീതം'കെസ്റ്റർ ,ശ്രേയ ജയദീപ് നയിക്കുന്ന സംഗീതമേള ഹൂസ്റ്റണിൽ ഒക്ടോബർ 12 ന്

By: 600121 On: Oct 6, 2024, 3:20 PM

                  ജീമോൻ റാന്നി 

ഹൂസ്റ്റൺ: ഇന്ത്യൻ  ക്രിസ്ത്യൻ  എക്യൂമിനിക്കൽ കമ്മ്യൂണിറ്റി  ഓഫ്‌  ഹുസ്റ്റന്റെ  ആഭിമുഖ്യത്തിൽ (ICECH)  ക്രൈസ്തവ  സംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ   കെസ്റ്ററും  സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ  ഗാനസന്ധ്യ " ആത്മസംഗീതം"  ലൈവ്  മ്യൂസിക്കൽ നൈറ്റ്  ഒക്ടോബർ  12 ന്  വൈകിട്ടു  6 മണിക്ക്  ഹൂസ്റ്റൺ സെന്റ്  തോമസ്‌ ഓർത്തഡോൿസ് കത്തിഡ്രൽ ഹാളിൽ  വെച്ച് നടത്തപ്പെടുന്നു.

ഹുസ്റ്റനിലെ  ഇരുപതു  ഇടവകകളുടെ സഹകരണത്തിൽ നടത്തുന്ന  ഈ  സംഗീത  പരിപാടി  ആസ്വദിക്കാൻ  കലാ സ്നേഹികളായ എല്ലാവരെയും  ക്ഷണിക്കുന്നു.

ഐസിഇസിഎച്ച്  പ്രസിഡന്റ്‌  റവ. ഫാ . ഡോ  .ഐസക്ക്  .ബി .പ്രകാശ് , വൈസ്  പ്രസിഡന്റ്‌  റവ .ഫാ  .രാജേഷ്  ജോൺ,  റവ. ഫാ . ജെക്കു  സക്കറിയ,  റവ. സോനു  വറുഗീസ്,  സെക്രട്ടറി  റെജി  ജോർജ്, ട്രഷറർ  രാജൻ  അങ്ങാടിയിൽ,  പ്രോഗ്രാം  ഓർഡിനേറ്റർ  ശ്രീമതി  .സിമി  എബ്രഹാം,  പിആർഓ. ജോൺസൻ  ഉമ്മൻ, ജോൺസൻ വറുഗീസ്, ഷീജ  വറുഗീസ് ,  എബ്രഹാം  തോമസ്,  എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി  അംഗങ്ങൾ പരിപാടിയുടെ വിജയത്തിന്  പ്രവർത്തിക്കുന്നു.

ഈ സംഗീത പരിപാടി  ആസ്വദിക്കാനുള്ള  പാസ്സുകൾ  ഐസിഇസിഎച്ച്   . ഭാരവാഹികളിൽ  നിന്നും  ലഭ്യമാണ്. പരിപാടിയിൽ സംബന്ധിക്കുന്നവർക്കു നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു


കൂടുതൽ വിവരങ്ങൾക്ക്‌

ഫാ.ഐസക് ബി പ്രകാശ് - 832 997 9788
റജി ജോർജ് - 713 806 6751
രാജൻ അങ്ങാടിയിൽ - 713 459 4704
സിമ്മി തോമസ് - 713 377 3233