കാലാവസ്ഥാ വ്യതിയാനം:പച്ചപിടിച്ച് അന്റാര്‍ട്ടിക്ക; സസ്യജാലങ്ങള്‍ പടരുന്നതായി പഠനം 

By: 600002 On: Oct 5, 2024, 6:45 PM

 

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്റാര്‍ട്ടിക്കയില്‍ കൂടുതല്‍ സസ്യജാലങ്ങള്‍ വളരുന്നതായി പഠന റിപ്പോര്‍ട്ട്. ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തി യുകെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത 30 ശതമാനം വര്‍ധിച്ചെന്നും പഠനത്തില്‍ പറയുന്നു. 1986 നും 2021 നും ഇടയില്‍ അന്റാര്‍ട്ടിക്ക ഉപദ്വീപിലുടനീളം സസ്യജാലങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

2016-2021 കാലയളവില്‍ സസ്യങ്ങളുടെ വളര്‍ച്ച അന്റാര്‍ട്ടിക്കയിലെ കടല്‍-ഐസ് വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടാക്കിയതായും നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ സസ്യങ്ങളില്‍ ഭൂരിഭാഗവും പായലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലാണ് ഇവ വളരുന്നത്. മഞ്ഞ്, ഐസ്, പാറ എന്നിവ സസ്യജാലങ്ങളാല്‍ കോളനിവല്‍ക്കരിക്കപ്പെടുന്നതായും ഗവേഷകനായ തോമസ് റോളണ്ട് പറഞ്ഞു.