കാല്‍ഗറിയില്‍ പരിശോധന നടത്താത്ത മാംസം കണ്ടെത്തി; മൂന്ന് ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു  

By: 600002 On: Oct 5, 2024, 5:30 PM

 


കാല്‍ഗറിയില്‍ പരിശോധന നടത്താത്ത മാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ഉത്തരവിട്ടു.ബംഗ്ലാ ബസാര്‍, ബോംബെ മീറ്റ് മസാല, സമൂസ ഫാക്ടറി എന്നീ വ്യാപാര സ്ഥാപനങ്ങളാണ് വ്യാഴാഴ്ച അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഈ സ്ഥാപനങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൂടാതെ ഇവിടങ്ങളില്‍ എലി ശല്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പാകം ചെയ്തതും സംസ്‌കരിച്ചതും വിതരണം ചെയ്തതുമായ ഭക്ഷണങ്ങളെല്ലാം അംഗീകൃത സ്രോതസ്സില്‍ നിന്നുള്ളതാണെന്ന് തെളിയിക്കാന്‍ എല്ലാ ഭക്ഷ്യ വിതരണക്കാരുടെയും ലിസ്റ്റ് നല്‍കണമെന്നും ഉടമകളോട് എഎച്ച്എസ് ഉത്തരവിട്ടു. എഎച്ച്എസ് തീരുമാനത്തിനെതിരെ സ്ഥാപന ഉടമകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്.