ഓള്‍ഡ് മോണ്‍ട്രിയലില്‍ കെട്ടിടത്തില്‍ തീപിടുത്തം: രണ്ട് മരണം 

By: 600002 On: Oct 5, 2024, 8:50 AM

 

 

ഓള്‍ഡ് മോണ്‍ട്രിയലിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച പുലര്‍ച്ചെ 2.40 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ഒന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ഒന്നാം നിലയില്‍ റെസ്റ്റോറന്റ്-ബാറും മറ്റ് രണ്ടെണ്ണത്തില്‍ വാടക വീടുകളുമാണ് ഉള്ളത്. തീപിടുത്തത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.