ഡേലൈറ്റ് സേവിംഗ് ടൈം  കാനഡയില്‍ നവംബര്‍ 3 ന് അവസാനിക്കും 

By: 600002 On: Oct 4, 2024, 12:00 PM

 

കാനഡയില്‍ ഡേലൈറ്റ് സേവിംഗ് ടൈം ഈ വര്‍ഷം നവംബര്‍ 3ന് അവസാനിക്കും. അതനുസരിച്ച്, മിക്ക സമയ മേഖലകളിലുമുള്ള കനേഡിയന്‍ പൗരന്മാര്‍ നവംബംര്‍ 2 ശനിയാഴ്ച ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ക്ലോക്കുകളുടെ സൂചി ഒരു മണിക്കൂര്‍ പിന്നോട്ട് വയ്ക്കണം. യുക്കോണ്‍, സസ്‌ക്കാച്ചെവന്‍ എന്നിവടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്കിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളിലും സ്റ്റാന്‍ഡേര്‍ഡ് സമയം തുടരും. ഇപ്പോള്‍ മിക്ക ഡിജിറ്റല്‍, വൈഫൈ-കണക്റ്റ് ചെയ്ത ഉപകരണങ്ങളിലും ഓട്ടോമാറ്റിക്കായി സമയം ക്രമീകരിക്കും. എങ്കിലും നവംബര്‍ 2 ന് സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് ഓരോരുത്തരും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.