ആമസോണ്‍ കാനഡ 9000 ത്തിലധികം അവധിക്കാല തൊഴിലാളികളെ നിയമിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആകര്‍ഷകമായ ശമ്പളം 

By: 600002 On: Oct 4, 2024, 11:11 AM

 


കാനഡയിലുടനീളം 9000 ത്തിലധികം അവധിക്കാല തൊഴിലാളികളെ നിയമിക്കുന്നുവെന്ന് ആമസോണ്‍ കാനഡയുടെ പ്രഖ്യാപനം. ഫുള്‍-ടൈം, സീസണല്‍, പാര്‍ട്ട്-ടൈം ജീവനക്കാരെയാണ് നിയമിക്കുന്നത്. കമ്പനിയുടെ ഫുള്‍ഫില്‍മെന്റ് സെന്റര്‍, സോര്‍ട്ടേഷന്‍ സെന്റര്‍, ഡെലിവറി സ്‌റ്റേഷന്‍ എന്നിവടങ്ങളിലേക്കാണ് നിയമനം. ഓര്‍ഡറുകളുടെ പാക്കേജിംഗ്, പിക്കിംഗ്, സോര്‍ട്ടിംഗ്, ഷിപ്പിംഗ് എന്നീ മേഖലകളിലേക്കുള്ള തസ്തികകളാണ് നികത്തുന്നത്.

ആകര്‍ഷകമായ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ശരാശരി മണിക്കൂര്‍ അടിസ്ഥാന വേതനം ഏകദേശം 20.80 ഡോളറായിരുന്നു. ഇപ്പോള്‍ അത് 22.25 ഡോളറായി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. സീസണല്‍ ജീവനക്കാര്‍ക്ക് കമ്പനിയിലെ ഭാവി തൊഴില്‍ അവസരങ്ങളുടെ തുടക്കമാകുമെന്ന് ആമസോണ്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. 

അവധിക്കാല തൊഴില്‍ അവസരങ്ങളെ സംബന്ധിച്ച് അറിയാന്‍ ആമസോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.