പേവിഷബാധ: ഒന്റാരിയോയില്‍ ഒരു കുട്ടി മരിച്ചു; വവ്വാലുമായി സമ്പര്‍ക്കമുണ്ടായതായി സ്ഥിരീകരണം 

By: 600002 On: Oct 4, 2024, 8:56 AM

 


ഒന്റാരിയോയില്‍ റാബിസ് രോഗബാധയെ തുടര്‍ന്ന് ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. കുട്ടി വവ്വാലുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ വവ്വാലില്‍ നിന്ന് കടിയേറ്റതിന്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. കുട്ടി റാബിസ് പ്രതിരോധ കുത്തിവെപ്പ്  എടുത്തിരുന്നില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ഇതുമൂലമാണ് മരണം സംഭവിച്ചത്. 1967 ന് ശേഷം രേഖപ്പെടുത്തിയ ആദ്യ കേസാണിതെന്ന് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ പറഞ്ഞു. ബ്രാന്റ് കൗണ്ടി ആരോഗ്യ വകുപ്പ് സെപ്റ്റംബര്‍ ആദ്യം റാബിസ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 

ബ്രാന്റ് കൗണ്ടിയില്‍ രോഗം സ്ഥിരീകരിച്ച ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ടിമിസ്‌കാമിംഗ് മേഖലയിലെ വടക്കന്‍ ഒന്റാരിയോയിലെ ഗൗഗണ്ട പ്രദേശത്തുള്ള വവ്വാലില്‍ നിന്നാണ് രോഗം പിടിപെട്ടതാണെന്നാണ് നിഗമനം. രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.