കാല്‍ഗറി നഗരത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നവര്‍ ശ്രദ്ധിക്കുക. സിറ്റിയുടെ ഡ്രോണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്താമെന്നും ഡ്രോണ്‍ നിരോധിച്ച സ്ഥലങ്ങളെക്കുറിച്ചുമുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് സിറ്റി പ്രാദേശിക പാര്‍ക്കുകളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ഈ നിയമങ്ങള്‍ പാലിച്ച് വേണം പ്രവര്‍ത്തിക്കാന്‍. നിയമം ലംഘിക്കുന്നവര്‍ക്ക് 250 ഡോളര്‍ മുതല്‍ 3,000 ഡോളര്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.
കാല്‍ഗറിയിലെ ചില പാര്‍ക്കുകളില്‍ ഡ്രോണുകള്‍ അനുവദനീയമാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍ ഡ്രോണിന്റെ ഭാരത്തെ ആശ്രയിച്ചിരിക്കുന്നു. 250 ഗ്രാമില്‍ താഴെ ഭാരമുള്ള ഡ്രോണുകള്‍ പാര്‍ക്ക് ഏരിയകളില്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ 250 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഡ്രോണുകള്‍ക്ക് ആളുകള്‍ക്കും വിമാനങ്ങള്‍ക്കും അപകടസാധ്യത ഉയര്‍ത്തുന്നതിനാല്‍ പ്രത്യേക അനുമതി ആവശ്യമാണ്.
ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ കാല്‍ഗറി പാര്‍ക്ക്‌സ് ഗ്രീന്‍ സ്‌പേസ് ആപ്ലിക്കേഷന്‍ നല്‍കണം. ഇത് അപ്രൂവ് ആകാന്‍ എട്ട് ആഴ്ച വരെ സമയമെടുത്തേക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാല്‍ഗറി സിറ്റിയുടെ https://www.calgary.ca/bylaws/drones-in-parks.html?redirect=/dronesinparsk എന്ന പേജ് സന്ദര്‍ശിക്കുക.