കാനഡയിലെ കുടിയേറ്റക്കാരില്‍ മൂന്നില്‍ രണ്ട് പേര്‍ (67 ശതമാനം) പ്രത്യേകിച്ച് ആറ് വര്‍ഷത്തിലേറെയായി കാനഡയില്‍ താമസിക്കുന്നവര്‍ കര്‍ശനമായ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി നയങ്ങളെ പിന്തുണയ്ക്കുന്നതായി OMNI ടെലിവിഷന് വേണ്ടി ലെഗര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാര്‍ക്കിടയിലുള്ള കര്‍ശന നയങ്ങളെ പിന്തുണയ്ക്കുന്നവര്‍ 77 ശതമാനമായി കുതിച്ചുയര്‍ന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന്റെ യോഗ്യതാ മാനദണ്ഡങ്ങളിലെ സമീപകാല മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ ആശങ്കാകുലരാക്കുന്നുണ്ടെന്ന് കാനഡയില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയമാകുമെന്ന് 10 കുടിയേറ്റക്കാരില്‍ 8 പേരും വിശ്വസിക്കുന്നതായി പ്രതികരിച്ചു. തെരഞ്ഞെടുപ്പിനായി മുന്നോട്ടുവെച്ച കുടിയേറ്റ നയങ്ങള്‍ തങ്ങളുടെ വോട്ട് രീതിയെ സ്വാധീനിക്കുമെന്ന് പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും പറഞ്ഞു.
സമീപകാല നടപടികള്‍ക്കുള്ള പിന്തുണയെക്കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടപടികള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടിന് മറുപടിയായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പറഞ്ഞു.