ടൊറന്റോയില്‍ യോങ് സ്ട്രീറ്റിനും എഗ്ലിന്റണ്‍ അവന്യുവിനും സമീപം നിര്‍ത്താതെ പോയ വാഹനം തടയുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനിടെയിലാണ് വെടിവെപ്പ് നടന്നതെന്നും പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ടൊറന്റോ പോലീസ് ചീഫ് മൈറോണ്‍ ഡെംകിവ് പറഞ്ഞു.
29 വയസ്സുള്ള അഞ്ചര വര്‍ഷം സര്‍വീസിലിലുള്ള ഉദ്യോഗസ്ഥനാണ് വെടിയേറ്റതെന്ന് ടൊറന്റോ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ റീഡ് അറിയിച്ചു. വെടിവെച്ചതെന്ന് സംശയിക്കുന്നയാളെയടക്കം മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.