കാനഡയില്‍ അഭയം തേടുന്നവര്‍ക്കായി വെയ്റ്റിംഗ് സോണുകള്‍: ആശയം അവതരിപ്പിച്ച് ക്യുബെക്ക് 

By: 600002 On: Oct 3, 2024, 9:19 AM

 


ഫ്രാന്‍സിലേതിന് സമാനമായി കാനഡയിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്കായി 'വെയ്റ്റിംഗ് സോണുകള്‍' സ്ഥാപിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കാനഡ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാനഡയിലെ വെയ്റ്റിംഗ് സോണുകള്‍ വിമാനത്താവളങ്ങള്‍ക്ക് സമീപമോ പ്രദേശത്ത് മറ്റെവിടെങ്കിലുമോ സ്ഥാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫ്രാന്‍സില്‍ ബോട്ട്, ട്രെയിന്‍, വിമാനം എന്നീ മാര്‍ഗങ്ങളിലൂടെ എത്തുന്ന അഭയാര്‍ത്ഥികളെ അഭയം തേടുന്ന സമയത്ത് അവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയോ അല്ലെങ്കില്‍ അവരുടെ രാജ്യത്തേക്ക് ബോര്‍ഡിംഗ് നിരസിച്ചാല്‍ 26 ദിവസം വരെ അതിര്‍ത്തിയിലെ വെയ്റ്റിംഗ് സോണിലാക്കും. കാനഡയില്‍ 45 ശതമാനം അഭയാര്‍ത്ഥികളും ക്യുബെക്കിലാണ് താമസിക്കുന്നതെന്നാണ് കണക്ക്. അതിനാല്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണമെന്നാണ് ക്യുബെക്ക് പ്രീമിയറുടെ ആവശ്യം.