വിദേശ ഇടപെടല്‍: ചൈനീസ് ഭാഷാ മാധ്യമ സ്ഥാപനങ്ങളെ സൂക്ഷമമായി പരിശോധിക്കാന്‍ സിആര്‍ടിസി 

By: 600002 On: Oct 2, 2024, 2:59 PM

 


വിദേശ ഇടപെടല്‍ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ കാനഡയിലെ ചൈനീസ് ഭാഷാ മാധ്യമങ്ങളെ സൂക്ഷമമായി പരിശോധിക്കുമെന്ന് കനേഡിയന്‍ റേഡിയോ ടെലിവിഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍(CRTC) അറിയിച്ചു. കാനഡയിലെ ചൈനീസ് ഭാഷാ മാധ്യമങ്ങളില്‍ ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനത്തെക്കുറിച്ച് മുമ്പ് വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ചൈനീസ് മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് സിആര്‍ടിസി ബ്രോഡ്കാസ്റ്റിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്‌കോട്ട് ഷോര്‍ട്ട്‌ലിഫ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ അറിയിച്ചു. 

ചൈനീസ് സര്‍ക്കാരിന്റെ ആശയങ്ങളും പ്രസ്താവനകളും മറ്റ് വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനായി കാനഡയിലെ ചൈനീസ് മാധ്യമങ്ങളെ സ്വാധീനിക്കുന്നതായി അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. മുമ്പ് ചൈനീസ് മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനും ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തി. കനേഡിയന്‍ മാധ്യമ സ്ഥാപനങ്ങളില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന അനാവശ്യ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നതെന്ന് ഷോര്‍ട്ട്‌ലിഫ് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ മാധ്യമങ്ങളും കാനഡയുടെ വിഷയങ്ങളിലും തെരഞ്ഞെടുപ്പ് പോലുള്ള സര്‍ക്കാരന്റെ പ്രക്രിയകളിലും അനാവശ്യ ഇടപടല്‍ നടത്തുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കമ്മീഷന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും ഷോര്‍ട്ട്‌ലിഫ് വ്യക്തമാക്കി.

ചൈനീസ് സര്‍ക്കാരിന്റെ ആശയങ്ങളും പ്രസ്താവനകളും മറ്റ് വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനായി കാനഡയിലെ ചൈനീസ് മാധ്യമങ്ങളെ സ്വാധീനിക്കുന്നതായി അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. മുമ്പ് ചൈനീസ് മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനും ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തി. കനേഡിയന്‍ മാധ്യമ സ്ഥാപനങ്ങളില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന അനാവശ്യ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നതെന്ന് ഷോര്‍ട്ട്‌ലിഫ് പറഞ്ഞു. കമ്മീഷന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും ഷോര്‍ട്ട്‌ലിഫ് വ്യക്തമാക്കി.