ആല്‍ബെര്‍ട്ടയില്‍ 'ഗോസ്റ്റ് ബ്രോക്കര്‍'മാരുടെ വിളയാട്ടം: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍  

By: 600002 On: Oct 2, 2024, 2:34 PM

 


കാര്‍ ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ ലൈസന്‍സില്ലാത്ത ഇന്‍ഷുറന്‍സ് ഏജന്റുമാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ആല്‍ബെര്‍ട്ട ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെ ഉപഭോക്തൃ ജാഗ്രതാ അറിയിപ്പില്‍ വ്യാജ ഓട്ടോമൊബൈല്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതായി ആല്‍ബെര്‍ട്ട ഇന്‍ഷുറന്‍സ് സൂപ്രണ്ട് ക്രിസ് മെറിമാന്‍ പറഞ്ഞു. 'ഗോസ്റ്റ് ബ്രോക്കര്‍മാര്‍' എന്ന് പൊതുവെ അറിയപ്പെടുന്ന വ്യാജ, ലൈസന്‍സില്ലാത്ത ഏജന്റുമാര്‍ സോഷ്യല്‍മീഡിയ വഴിയോ ഫോണിലൂടെയോ ഓണ്‍ലൈനായി കുറഞ്ഞ ഫീസില്‍ ഇന്‍ഷുറന്‍സ് കണ്ടെത്താന്‍ കാര്‍ ഉടമകളെ സഹായിക്കുമെന്ന് അവകാശപ്പെടുന്നു. 

ഏജന്റുമാര്‍ ഒന്നുകില്‍ അവരുടെ ഇടപാടുകാരായി നടിക്കുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയും അല്ലെങ്കില്‍ വ്യാജ പോളിസികളും പിങ്ക് കാര്‍ഡുകളും നല്‍കുകയും ചെയ്യുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കാനഡയിലേക്ക് പുതുതായി വരുന്നവരെയും പ്രവിശ്യയിലെ കാര്‍ ഇന്‍ഷുറന്‍സ് സംവിധാനം മനസ്സിലാക്കാച്ച ആളുകളെയുമാണ് ഗോസ്റ്റ് ബ്രോക്കര്‍മാര്‍ പലപ്പോഴും ലക്ഷ്യമിടുന്നതെന്ന് അറിയിപ്പില്‍ പറയുന്നു.