മോണ്‍ട്രിയല്‍ പോര്‍ട്ട് പണിമുടക്ക്: യുഎസിലെ തുറമുഖ തൊഴിലാളികളും പണിമുടക്കില്‍; കാനഡയെ സാരമായി ബാധിക്കും 

By: 600002 On: Oct 2, 2024, 1:53 PM



 

മോണ്‍ട്രിയല്‍ തുറമുഖത്തെ ലോംഗ്‌ഷോര്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ രണ്ട് ടെര്‍മിനലുകളില്‍ നടത്തുന്ന പണിമുടക്ക് നോര്‍ത്ത് അമേരിക്കന്‍ വിതരണ ശൃംഖലയെ, പ്രത്യേകിച്ച് സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് ഈസ്റ്റേണ്‍ യുഎസിലെ ഡോക്ക് വര്‍ക്കര്‍മാര്‍. മെയ്ന്‍ മുതല്‍ ടെക്‌സസ് വരെയുള്ള 36 യുഎസ് തുറമുഖങ്ങളിലെ തൊഴിലാളികള്‍ വേതന വര്‍ധനവും ഓട്ടോമേഷനും ചൂണ്ടിക്കാട്ടി പണിമുടക്കില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ച രാവിലെ പിക്കറ്റ് ലൈനുകളില്‍ എത്തി. തുറമുഖങ്ങളും 45,000 അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ലോംഗ്‌ഷോര്‍മെന്‍സ് അസോസിയേഷനും തമ്മിലുള്ള കരാര്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചിരുന്നു. 

സമരത്തില്‍ പങ്കെടുക്കുന്ന ഫിലാഡല്‍ഫിയ തുറമുഖത്തെ തൊഴിലാളികള്‍ 'ന്യായമായ കരാറില്ലാതെ ജോലിയില്ല' എന്ന് പറഞ്ഞു. 1977 ന് ശേഷം ആദ്യമായാണ് യൂണിയന്‍ പണിമുടക്കുന്നത്. 

തുറമുഖങ്ങളെ പ്രതിനിധീകരിക്കുന്ന യുഎസ് മാരിടൈം അലയന്‍സ് തിങ്കളാഴ്ച വൈകിട്ട് ഇരുവിഭാഗം തങ്ങളുടെ മുന്ഡകാല വേതന വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറിയെന്ന് അറിയിച്ചു. എന്നാല്‍ ഒരു കരാറിലും എത്തിയില്ല. അതേസമയം, തൊഴിലാളികള്‍ക്ക് ന്യായമായ ഓഫര്‍ അവതരിപ്പിക്കാന്‍ യുഎസ്എംഎക്‌സ് മുന്നോട്ടുവരണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.