പ്രീപെയ്ഡ് ഫ്‌ളൈറ്റ് പാസുകള്‍ക്കുള്ള വില്‍പ്പനയുമായി എയര്‍ കാനഡ. ഹോം എവേ ഫ്രം ഹോം ഫ്‌ളൈറ്റ് പാസാണ് യാത്രക്കാര്‍ക്കായി എയര്‍ കാനഡ വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബര്‍ 25 വരെയാണ് പാസുകള്‍ വില്‍പ്പന നടത്തുന്നത്. വണ്‍-വേ ഫ്‌ളൈറ്റ് ക്രെഡിറ്റുകളുടെ പ്രീപെയ്ഡ് പാക്കേജാണ് ഇത്. താഴെ പറയുന്നവയാണ് പാക്കേജുകള്‍:
.Four credits for one traveller
.Six credits for two travellers
.10 credits for up to four travellers
.12 credits for up to five travellers
.14 credits for up to six travellser
ക്രെഡിറ്റുകള്‍ യാത്രക്കാരുടെ നിരക്കില്‍ ലോക്ക് ചെയ്യാനും വാങ്ങുന്ന തീയതി മുതല്‍ 12 മാസത്തേക്ക് സാധുതയുള്ളതുമാണ്. ഇക്കണോമി സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമി ഫ്‌ളെക്‌സ് എന്നിവ യാത്രാ നിരക്കില്‍ ഉള്‍പ്പെടുന്നു. പ്രീപെയ്ഡ് പാക്കേജുകള്‍ വാങ്ങാന്‍ എയ്‌റോപ്ലാന്‍ അംഗമായിരിക്കണം. കൂടാതെ ഒമ്പത് സോണുകളിലേക്കുള്ള ഫ്‌ളൈറ്റുകളിലെ യാത്രകള്‍ക്ക് മാത്രമാണ് പ്രീപെയ്ഡ് പാക്കേജ് ബാധകമാകൂവെന്ന് എയര്‍ കാനഡ അറിയിച്ചു. മൊറക്കോ, അള്‍ജീരിയ, സൗത്ത് കൊറിയ, ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ, ഫ്രാന്‍സ്, യുകെ, ഹോങ്കോംഗ്, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ പാസ് പ്രയോജനപ്പെടുത്താം.