നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ സൗത്ത്ഏഷ്യന്‍ റേഡിയോ സ്‌റ്റേഷന്‍ ന്യൂസ് ഡയറക്ടറെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. റെഡ് എഫ്എം റേഡിയോ സ്‌റ്റേഷനിലെ അവതാരകന്‍ ഋഷി നഗറിന് നേരെയാണ് റിയോ ബാങ്ക്വറ്റ് ഹാളിന് പുറത്ത് വെച്ച് ആക്രമണമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഹാളില്‍ നടക്കുന്ന രാഷ്ട്രീയ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഋഷി. തുടര്‍ന്നാണ് രണ്ട് പേര്‍ എത്തി അദ്ദേഹത്തെ ആക്രമിച്ചത്. ആക്രമണത്തില്‍ ഋഷിയുടെ കണ്ണിന് സാരമായി പരുക്കേറ്റു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്ക് നേരെയുണ്ടായ ആക്രമണമെന്ന് ഋഷി പറഞ്ഞു. വര്‍ഷങ്ങളായി കാല്‍ഗറിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുകയാണ് ഋഷി. അക്രമവും കവര്‍ച്ചയും ഉള്‍പ്പെടെ ദക്ഷിണേഷ്യന്‍ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താന്‍ വളരെക്കാലമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പട്ടാണ് തനിക്ക് നേരെയുണ്ടായ ആക്രമണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.