കാല്‍ഗറിയില്‍ സെപ്തംബര്‍ മാസം പാര്‍പ്പിട വില്‍പ്പന ഇടിഞ്ഞു: റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് 

By: 600002 On: Oct 2, 2024, 10:33 AM

 


കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് നിരക്കില്‍ നിന്നും കാല്‍ഗറിയിലെ വീടുകളുടെ വില്‍പ്പന സെപ്റ്റംബറില്‍ 17.6 ശതമാനം ഇടിഞ്ഞ് 2.003 ആയതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്. അതേസമയം, 2023 സെപ്റ്റംബറിനേക്കാള്‍ 5.5 ശതമാനം വര്‍ധിച്ച് വീടുകളുടെ വില സെപ്റ്റംബറില്‍ 596,900 ഡോളര്‍ ആയതായും ബോര്‍ഡ് പറയുന്നു. 

സെപ്റ്റംബറില്‍ ഇന്‍വെന്ററി ലെവലുകള്‍ 5,064 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49.7 ശതമാനം നേട്ടം. 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ കഴിഞ്ഞ മാസം വിപണിയില്‍ 3,687 പുതിയ ലിസ്റ്റിംഗുകള്‍ ഉണ്ടായി. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 15.5 ശതമാനം കൂടുതലാണിത്.