കാനഡയില്‍ ഉരഗങ്ങളുമായി ബന്ധപ്പെട്ട് സാല്‍മൊണല്ല അണുബാധിതനായ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അണുബാധ സ്ഥിരീകരിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീസി, ആല്‍ബെര്‍ട്ട, മാനിറ്റോബ, ഒന്റാരിയോ, ക്യുബെക്ക്, നോവസ്‌കോഷ്യ, നൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവടങ്ങളില്‍ 25 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പറഞ്ഞു.
2020 ഓഗസ്റ്റിനും 2024 സെപ്റ്റംബറിനും ഇടയിലാണ് രോഗബാധ ഉണ്ടായത്. ഒരു വയസ്സ് മുതല്‍ 103 വയസ്സ് വരെയുള്ള സ്ത്രീകളാണ് രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ് കേസുകളുടെ എണ്ണമെന്നും പിഎച്ച്എസി റിപ്പോര്‍ട്ട് ചെയ്തു.
രോഗബാധിതരായ പല വ്യക്തികളും അസുഖബാധ ഉണ്ടാകുന്നതിന് മുമ്പ് ഗെക്കോകളുമായോ ഈ വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുന്ന ചുറ്റുപാടുകളുമായോ നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി പിഎച്ച്എസി പറയുന്നു.