കനേഡിയന്‍ വനിതാ ഐസ് ഹോക്കി താരം മേരി-ഫിലിപ്പ് പൗളിനും സഹതാരം ലോറ സ്‌റ്റേസിയും വിവാഹിതരായി 

By: 600002 On: Oct 1, 2024, 6:11 PM

 

 

കനേഡിയന്‍ വനിതാ ഹോക്കി ടീമിലെ താരങ്ങളായ മേരി-ഫിലിപ്പ് പൗളിനും ലോറ സ്‌റ്റേസിയും വിവാഹിതരായി. 2023 മെയിലാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതായി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 28 ന് തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള സന്തോഷവാര്‍ത്ത ഫിലിപ്പ് പൗളിന്‍ തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി പങ്കുവെച്ചു. 

ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ചാണ് ജീവിക്കുന്നത്. 2022 ലെ ബീജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ഉള്‍പ്പെടെ കാനഡയ്ക്ക് വേണ്ടി നിരവധി വിജയങ്ങള്‍ ഇരുവരും നേടി. നാല് സ്വര്‍ണ മെഡല്‍ ഗെയിമുകളില്‍( 2010, 2014, 2018, 2022)ഗോള്‍ നേടുന്ന ആദ്യ കനേഡിയന്‍ ഹോക്കി താരമെന്ന   ചരിത്ര നേട്ടത്തിന് പൗളിന്‍ ഉടമയായി. പൗളിനും സ്റ്റേസിയും PWHL മോണ്‍ട്രിയലിനായി കളിക്കുന്നുണ്ട്.