കാനഡയില്‍ ഏറ്റവും കുറവ് ജനന നിരക്ക് ബീസിയില്‍: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് 

By: 600002 On: Oct 1, 2024, 11:58 AM

 

കാനഡയില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2023 ല്‍ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കാനഡയിലെ നിരക്ക് 15 വര്‍ഷത്തിലേറെയായി കുറയുകയും 2023 ല്‍ ഒരു സ്ത്രീക്ക് 1.26 കുട്ടികള്‍ എന്ന താഴ്ന്ന നിരക്കിലേക്കുമെത്തി. 2022 നെ അപേക്ഷിച്ച് 2023 ല്‍ രാജ്യത്ത് ജനിച്ച കുട്ടികളുടെ എണ്ണം 351,477 ആയിരുന്നു. 

രാജ്യത്ത് ഏറ്റവും കുറവ് ഫെര്‍ട്ടിലിറ്റി റേറ്റ് ബ്രിട്ടീഷ് കൊളംബിയയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു സ്ത്രീയ്ക്ക് ഒരു കുട്ടി എന്ന നിലയിലാണ് ബീസിയില്‍ ജനന നിരക്ക് താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രവിശ്യയില്‍ 41,268 കുട്ടികളാണ് ജനിച്ചത്. പ്രവിശ്യയിലെ അഫോര്‍ഡബിളിറ്റിയാണ് ജനന നിരക്ക് ഗണ്യമായി കുറയാന്‍ കാരണമായതെന്ന് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. 

ഫെര്‍ട്ടിലിറ്റി റേറ്റ് കുറഞ്ഞതോടെ ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ എന്നിവ ഉള്‍പ്പെടുന്ന ഏറ്റവും താഴ്ന്ന ജനന നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് കാനഡയും ഉള്‍പ്പെട്ടു.