ആല്‍ബെര്‍ട്ട അഡ്വാന്റേജ് ഇമിഗ്രേഷന്‍ പ്രോഗ്രാം( AAIP) പാത്ത്‌വേകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്(EOI) നല്‍കുന്ന രീതിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങളുടെ ഭാഗമായി സെപ്തംബര്‍ 30 മുതല്‍ AAIP വര്‍ക്കര്‍ സ്ട്രീമുകളില്‍ അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വര്‍ക്കര്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കണം. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ AAIP പോര്‍ട്ടല്‍ ആക്‌സസ് ചെയ്യുകയും തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുകയും വേണം. വര്‍ക്കര്‍ ഇഒഐ സമര്‍പ്പിക്കുന്നവരെ പരിഗണിക്കുന്നതിനായി വര്‍ക്കര്‍ സ്ട്രീം പൂളില്‍ ഉള്‍പ്പെടുത്തും. അപേക്ഷ സൗജന്യമായിരിക്കും.
ഈ വര്‍ഷമാദ്യം തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി വര്‍ക്കര്‍ സ്ട്രീമുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന രീതി ആല്‍ബെര്‍ട്ട മാറ്റിയിരുന്നു. ജൂണില്‍, ഒരേ സമയം ആപ്ലിക്കേഷന്‍ പൂളിലേക്ക് നിശ്ചയിച്ചിട്ടുള്ള എണ്ണം അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് പ്രവിശ്യ പ്രഖ്യാപിച്ചു.