ഭാവിയില്‍ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കാനഡയിലെ ആളുകള്‍ പ്രയാസപ്പെടും: റിപ്പോര്‍ട്ട് 

By: 600002 On: Oct 1, 2024, 9:42 AM

 


ഭാവിയില്‍ ഒരു വീട് വാങ്ങുന്നത് കാനഡയില്‍ താമസിക്കുന്നവര്‍ക്ക് മിക്കവര്‍ക്കും പ്രയാസകരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉയരുന്ന ഭവന വിലയും മോര്‍ഗേജ് നിരക്കുകള്‍ കുറയാത്തതും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുമെന്ന് സാമ്പത്തിക വിദഗ്ധരും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും പറയുന്നു. ഒരു ദശാബ്ദക്കാലത്തേക്ക് സാധാരണക്കാര്‍ക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് ശ്രേണിയിലേക്ക് തിരികെയെത്താന്‍ സാധിക്കില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ ടോണി സ്റ്റില്ലോ പറയുന്നു. 

രണ്ട് വര്‍ഷം മുമ്പ് പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയത് മുതല്‍ നിരവധി പേര്‍ ഭവന വിപണിയില്‍ നിന്നും പുറത്താകാന്‍ കാരണമായി. അതേസമയം, രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ജനസംഖ്യയെ റെക്കോര്‍ഡ് തലത്തിലെത്തിച്ചു. ഇതോടെ വീടുകളുടെ ഡിമാന്‍ഡും വിലയും വര്‍ധിപ്പിച്ചു. കുറഞ്ഞ പലിശനിരക്ക് കാരണം പ്രതിമാസം 50 ഡോളര്‍ അല്ലെങ്കില്‍ 100 ഡോളര്‍ കുറവാണെങ്കിലും ഇപ്പോഴും അഫോര്‍ഡബിള്‍ അല്ലെന്ന് റോയല്‍ ബാങ്ക് ഓഫ് കാനഡയിലെ അസിസ്റ്റന്റ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഹോഗ് പറഞ്ഞു. ടൊറന്റോയിലെയും വാന്‍കുവറിലെയും ഏറ്റവും ചെലവേറിയ വിപണികളില്‍ വാങ്ങാന്‍ സാധ്യതയുള്ള പലര്‍ക്കും ഇപ്പോഴും വില വര്‍ധന കാരണം വാങ്ങാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ ചിലര്‍ക്ക് അടുത്ത വര്‍ഷം വീട് വാങ്ങാന്‍ കഴിയണം. 

2020 ഏപ്രില്‍ മുതല്‍ കാനഡയില്‍ വീടുകളുടെ വില ശരാശരി 30 ശതമാനത്തിലധികം വര്‍ധിച്ചു. അതേസമയം, പലിശ നിരക്ക് ജൂണ്‍ മുതല്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് പാന്‍ഡെമിക്കിന് മുമ്പുള്ള നിലയിലേക്ക് അഫോര്‍ഡബിളിറ്റി ആകണമെങ്കില്‍ വീടുകളുടെ വില കുറഞ്ഞത് 10 ശതമാനമെങ്കിലും കുറയുകയും മോര്‍ഗേജ് ഇന്ററെസ്റ്റ് റേറ്റ് നിലവില്‍ നിരക്കില്‍ നിന്നും പകുതിയായി കുറയുകയും വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.