വെനസ്വേലയിലേക്കും പനാമയിലേക്കും യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക; കരീബിയയില്‍ ജാഗ്രതാ നിര്‍ദ്ദേശം 

By: 600002 On: Sep 30, 2024, 12:40 PM

 

 

ലോകമെമ്പാടും വര്‍ധിച്ചുവരുന്ന സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെനസ്വേലയിലേക്കും പനാമയിലേക്കും യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് മുന്നറയിപ്പ് നല്‍കി. സെപ്തംബര്‍ 24 ന് വെനസ്വേലയ്ക്കായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ലെവല്‍ 4 ട്രാവല്‍ മുന്നറിയിപ്പ് നല്‍കി. തടങ്കലില്‍ വയ്ക്കല്‍, തീവ്രവാദം, തട്ടിക്കൊണ്ടുപോകല്‍, ആഭ്യന്തര കലാപം, കുറ്റകൃത്യങ്ങള്‍, മോശം ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ വെനസ്വേലയില്‍ വ്യാപകമാകുന്നുണ്ടെന്നും യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2019 ല്‍ കാരക്കാസിലെ എംബസിയില്‍ നിന്ന് എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും പിന്‍വലിച്ചതിനാല്‍ വെനസ്വേലയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സാഹചര്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പനാമയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ലെവല്‍ 2 യാത്രാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.