കാനഡയില്‍ ആദ്യമായി LGBTQ മന്ത്രി സ്ഥാനമേറ്റു. ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ടത് പാസ്‌കെല്‍ സെന്റ്-ഓംഗെ ആണ്. ഹെറിറ്റേജ് മന്ത്രിയായാണ് ക്യുബെക്കില്‍ നിന്നുള്ള എംപിയായ സെന്റ്-ഓംഗെ സ്ഥാനമേല്‍ക്കുന്നത്. വരും ആഴ്ചകളില്‍ തന്റെ ഭാര്യ പ്രസവിക്കുമ്പോള്‍ അവധിയില്‍ പോകുമെന്ന് ഓംഗെ അറിയിച്ചു. LGBTQ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരാനുള്ള ഉത്തരവാദിത്തമുള്ളതിനാല്‍ തന്റെ അവധിയെക്കുറിച്ച് പരസ്യമായി സംസാരിക്കുമെന്നും സെന്റ്-ഓംഗെ പറഞ്ഞു.
സ്വകാര്യത പരിഗണിച്ച് സെന്റ്-ഓംഗെ തന്റെ ഭാര്യയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കാനഡയില്‍ നടന്ന LGBTQ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ സെന്റ്-ഓംഗെ ചൂണ്ടിക്കാട്ടി.