നോര്‍ത്ത് കാല്‍ഗറിയില്‍ നാലുവയസ്സുകാരിയെ ആക്രമിച്ച കയോട്ടിനെ വെടിവെച്ചുകൊന്നു 

By: 600002 On: Sep 30, 2024, 9:09 AM

 


നോര്‍ത്ത് കാല്‍ഗറിയില്‍ നാല് വയസ്സുള്ള പെണ്‍കുട്ടിയെ ആക്രമിച്ച കയോട്ടിനെ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാവിലെ 11.30 ഓടെ മസെവാന്‍ റിഡ്ജ് സര്‍ക്കില്‍ നോര്‍ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലാണ് സംഭവം. വീട്ടുമുറ്റത്ത് പിതാവിനൊപ്പം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കയോട്ട് കടിച്ചെടുത്ത് വലിച്ചിഴക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

കൈയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കയോട്ടിയെ സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു.