ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ്. നിരന്തരം ഷാരൂഖ് ഖാൻ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്യാറുണ്ട്. ഇതാ ഷാരൂഖ് ഖാന് ഐഐഎഫ്എ അംഗീകാരവും ലഭിച്ചിരിക്കുകയാണ്. വമ്പൻ ഹിറ്റായ ജവാനിലെ പ്രകടനത്തിലൂടെയാണ് താരം മികച്ച നടനായത്.
ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്. ഞങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട്. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്താലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ്‍യുടെ വ്യക്തമാക്കിയത്.
ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നടൻ ഷാരൂഖടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.