ഒന്റാരിയോ ലണ്ടനില്‍ മുസ്ലീം യുവതിയെ ആക്രമിച്ചു; 70 കാരന്‍ പോലീസ് പിടിയില്‍ 

By: 600002 On: Sep 28, 2024, 1:13 PM

 

 

ഒന്റാരിയോ ലണ്ടനില്‍ ഹിജാബ് ധരിച്ച സ്ത്രീക്കെതിരെ ആക്രമണം നടന്നതായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കനേഡിയന്‍ മുസ്ലീംസ്. ബെര്‍ക്ക്‌ഷെയര്‍ ഡ്രൈവ്, ബെര്‍ക്ക്‌ഷെയര്‍ പ്ലെയ്‌സിന് സമീപം ഇസ്ലാം, പലസ്തീന്‍ വിരുദ്ധ ഭീഷണികള്‍ മുഴക്കി യുവതിക്ക് നേരെ പ്രതി കത്തി വീശുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സഹായത്തിനെത്തിയ മറ്റൊരു സ്ത്രീയെയും ഇയാള്‍ ആക്രമിച്ചു. സംഭവത്തില്‍ 70 വയസ്സുള്ള ജെയിംസ് എഡ്വേര്‍ഡ് ഹെങ്കല്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വിട്ടു. ലണ്ടന്‍ പോലീസ് സര്‍വീസ് ഹേറ്റ് ക്രൈം യൂണിറ്റ് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. 

മത, വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. ചെറിയ പരുക്കുകളോടെ യുവതികള്‍ രക്ഷപ്പെട്ടു.