സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കുക ലക്ഷ്യം; സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്

By: 600007 On: Sep 28, 2024, 10:56 AM

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്. ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ സ്‌റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം.

രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിലാണ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരിക. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ബഹിരാകാശത്ത് കുടുങ്ങിയത്.

നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരാണ് ഇരുവരെയും തിരികെ കൊണ്ടുവരുന്നതനായി ക്രൂ 9 പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.