മുന്‍ കനേഡിയന്‍ പാര്‍ലമെന്റേറിയന്‍ വിദേശ സര്‍ക്കാരിന് വേണ്ടി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ്(സിഎസ്‌ഐഎസ്). ഒരു ലിബറല്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ വിദേശ സര്‍ക്കാര്‍ ഇടപെട്ടതായി ഏജന്‍സി ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മീഷന് മുമ്പാകെ മൊഴി നല്‍കി. അതേസമയം, പാര്‍ലമെന്റേറിയനെക്കുറിച്ചുള്ള വിവരങ്ങളൊന്നും സിഎസ്‌ഐഎസ് പുറത്തുവിട്ടിട്ടില്ല.
ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളെക്കുറിച്ചോ ആളുകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും ഏജന്‍സി നല്‍കിയിട്ടില്ല. കാനഡയുടെ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള വിദേശ രാജ്യങ്ങളുടെ ശ്രമത്തില്‍ ചില പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കാളികളായെന്ന് നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു.