അടുത്തയാഴ്ച മുതല്‍ ബീസി ഹൈവേകളില്‍ വിന്റര്‍ ടയറുകള്‍ നിര്‍ബന്ധം 

By: 600002 On: Sep 28, 2024, 10:09 AM

 

 

ശൈത്യകാലം ആരംഭിക്കുന്നതോടെ ബ്രിട്ടീഷ് കൊളംബിയയുടെ മിക്ക ഹൈവേകളിലും വിന്റര്‍ ടയറുകള്‍ നിര്‍ബന്ധമാണിപ്പോള്‍. ഒക്ടോബര്‍ 1 മുതല്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളുടെ ടയര്‍ വിന്റര്‍ ടയറുകളിലേക്ക് മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സീ ടു സ്‌കൈ ഹൈവേ കഴിഞ്ഞുള്ള ഹോഴ്‌സ്ഷൂ ബേയിലൂടെ പോകുമ്പോള്‍ വിന്റര്‍ ടയറുകള്‍ ആവശ്യമാണ്. കൂടാതെ, ഹൈവേ 5, ഹൈവേ 3, ലെയ്ഡ്‌ലാവ് എന്നിവയിലൂടെ പോകുമ്പോഴും വിന്റര്‍ ടയറുകള്‍ ആവശ്യമാണ്. എന്നാല്‍ ഹൈവേ 1 ഉള്‍പ്പെടെ മെട്രോ വാന്‍കുവറിനെ ഫ്രേസര്‍ വാലിയുമായി ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ വിന്റര്‍ ടയറുകള്‍ ആവശ്യമില്ല. കൂടാതെ കിഴക്കന്‍ വാന്‍കുവര്‍ ഐലന്‍ഡിലെ മറ്റ് പ്രധാന റൂട്ടുകളിലും ആവശ്യമില്ല. 

ലോവര്‍ മെയിന്‍ലാന്‍ഡിലെയും സൗത്ത്ഈസ്‌റ്റേണ്‍ വാന്‍കുവര്‍ ഐലന്‍ഡിലെയും മിത ശൈത്യകാലാവസ്ഥ മൂലം നിരത്തുകളിലൂടെയുള്ള യാത്രയില്‍ വിന്റര്‍ ടയറുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് ബീസി സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.