കാനഡയില്‍ വന്‍തോതില്‍ ബിസിനസ്സുകള്‍ അടച്ചുപൂട്ടുന്നു

By: 600002 On: Sep 28, 2024, 9:15 AM

 


കാനഡയില്‍ ഇതുവരെയില്ലാത്ത നിരക്കില്‍ ബിസിനസ്സുകള്‍ അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ രാജ്യത്ത് സജീവമായ ബിസിനസ്സുകളുടെ എണ്ണം വെറും 929,000 ആയി കുറഞ്ഞു. 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച്, രാജ്യത്തെ എല്ലാ ബിസിനസ്സുകളുടെയും അഞ്ച് ശതമാനം അവസാനിപ്പിച്ചു. 

പാന്‍ഡെമിക് സമയത്ത് ഫെഡറല്‍ സര്‍ക്കാര്‍ 49 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിരുന്നു. ഈ കാലയളവില്‍ അടച്ചുപൂട്ടലുകള്‍ ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം വായ്പകളുടെ തിരിച്ചടവ് പരിധി കഴിഞ്ഞതോടെ മിക്ക ബിസിനസ്സുകളും പൂട്ടിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ കനേഡിയന്‍ ബിസിനസ്സ് ഇന്‍സോള്‍വന്‍സികള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.