ബീസിയില്‍ വ്യക്തികളെ ഭീഷണിപ്പെടുത്തി തട്ടിപ്പ്: മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Sep 27, 2024, 6:50 PM

 


വ്യക്തികളുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും വ്യക്തിഗത വിവരങ്ങളും കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഭവങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കോക്വിറ്റ്‌ലാം ആര്‍സിഎംപി. കുറ്റവാളികള്‍ ഇരകളെ നേരിട്ട് ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുമെന്നും സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുമെന്നും അറിയിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നതെന്ന് മീഡിയ റിലേഷന്‍സ് ഓഫീസര്‍ കോര്‍പ്പറല്‍ അലക്‌സാ ഹോഡ്ഗിന്‍സ് പറയുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സംശയാസ്പദമായ സംഭവങ്ങളുണ്ടാവുകയോ ദൃക്‌സാക്ഷികളാവുകയോ ചെയ്താല്‍ ഉടന്‍ പോലീസില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഒരാഴ്ചയ്ക്കിടെ ഇ-മെയില്‍ വഴി തട്ടിപ്പുകാര്‍ ബന്ധപ്പെട്ടതുമായുള്ള 18 ഓളം കേസുകളാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആര്‍സിഎംപി അറിയിച്ചു. ഈ കേസുകളില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.