ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവരണങ്ങളും ആഖ്യാനങ്ങളും കാനഡയിലെ ചൈനീസ് മാധ്യമങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നതായി ബ്ലാക്ക്‌ലോക്ക് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട്. കമ്മീഷന്‍ ഓണ്‍ ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് വെളിപ്പടുത്തിയ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന്റെ സീക്രട്ട് ഫെഡറല്‍ മെമ്മോ പ്രകാരം രാജ്യത്തെ ചൈനീസ് ഭാഷാ മാധ്യമങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഖ്യാനങ്ങളും ജനാധിപത്യ അനുകൂല പ്രസ്താവനകളും കൊണ്ട് ആധിപത്യം പുലര്‍ത്തുന്നു. കാനഡയിലെ ചൈനീസ് ഭാഷാ മാധ്യമങ്ങളുടെ കവറേജിനെ സ്വാധീനിക്കാന്‍ സിസിപി ഏജന്റുമാര്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും ആധിപത്യം പുലര്‍ത്താന്‍ മറ്റ് തന്ത്രങ്ങളും ഉപയോഗിക്കുന്നതായി മെമ്മോയില്‍ പറയുന്നു. ചൈനീസ് ഭാഷയിലുള്ള WeChat പ്ലാറ്റ്‌ഫോമില്‍ മാത്രം ഒരു മില്യണ്‍ കനേഡിയന്‍ ഫോളോവേഴ്‌സ് ഉണ്ടെന്ന് സിഎസ്‌ഐഎസ് കണക്കാക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നയങ്ങള്‍ അംഗീകരിക്കുന്നതിന് കാനഡയിലെ ചൈനീസ് കനേഡിയന്‍ പ്രേക്ഷകരെയും വരിക്കാരെയും ബ്രെയിന്‍ വാഷ് ചെയ്യുകയോ അല്ലെങ്കില്‍ സ്വാധീനിക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം മാധ്യമങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് മുന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായി ബ്ലാക്ക്‌ലോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയപ്രചാരണം നടത്താന്‍ മാധ്യമങ്ങളെയും പ്രേക്ഷകരെയും ചൂഷണം ചെയ്യുകയാണ് ഇതുവഴി ചെയ്യുന്നതെന്നും പറയുന്നു.